ന്യൂഡൽഹി:ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍.
രാജ്യത്തിനു വേണ്ടി നേടിയ മെഡലുകൾ ഗംഗയിൽ എറിയുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചു.നാളെ ആറുമണിക്ക് ഹരിദ്വാറില്‍ മെഡലുകള്‍ ഒഴുക്കുമെന്നാണ് പ്രഖ്യാപനം.ഇന്ത്യ ഗേറ്റില്‍ നിരാഹാരം ഇരിക്കുമെന്നും താരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാപഞ്ചായത്ത് സംഘടിപ്പിച്ചതിന് അറസ്റ്റ് ചെയ്തു നീക്കുകയും
ജന്തര്‍മന്തറിലെ സമരവേദിയില്‍ നിന്ന് പൊലീസ് ഒഴിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താരങ്ങള്‍ കടുത്ത നിലപാട് എടുത്തത്.സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.