മാവേലിക്കര: ചെട്ടികുളങ്ങരയില്‍ വീണ്ടും ആര്‍എസ്‌എസ് ആക്രമണം.സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കല്‍ കമ്മിറ്റിയംഗം ഈരേഴ തെക്ക് നിലക്കല്‍ വീട്ടില്‍ ലാജി ജോണ്‍ (40) ആണ് ആക്രമണത്തിനിരയായത്.
ഈരേഴ തെക്ക് വേമ്ബനാട് റെയില്‍വേ ക്രോസിന് സമീപം തിങ്കള്‍ വൈകിട്ട് നാലിന് ബൈക്കില്‍ പോകുമ്ബോഴാണ് ആക്രമണം.പ്രദേശത്തെ ആര്‍എസ്‌എസ് പ്രവര്‍ത്തകരായ തുഷാര്‍, നിഖില്‍, അരവിന്ദൻ എന്നിവര്‍ ചേര്‍ന്ന് കമ്ബിവടികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് ലാജി പറഞ്ഞു.
വലതുകൈക്ക് ഗുരുതര പരിക്കേറ്റ ലാജിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ മേഖലാ എക്‌സിക്യൂട്ടീവംഗം സൗരവിനും പരിക്കേറ്റു.
മെയ് ഒമ്ബതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ ശ്യാമിനെ ആര്‍എസ്‌എസുകാര്‍ ആക്രമിച്ചിരുന്നു. ഇതിനുശേഷം വേമ്ബനാട് ജങ്ഷനില്‍ പൊലീസ് കാവലുണ്ട്.
10 വര്‍ഷം മുമ്ബ് ചെട്ടികുളങ്ങര കമുകുംവിള ജങ്ഷനില്‍വച്ചുണ്ടായ ആര്‍എസ്‌എസ് ആക്രമണത്തില്‍ ലാജിയുടെ വലതുകാലിന് വെട്ടേറ്റിരുന്നു. കാലിന് ഇന്നും പൂര്‍ണസ്വാധീനം തിരികെ കിട്ടിയിട്ടില്ല.