IndiaNEWS

റെയില്‍വേ ട്രാക്ക്‌ നിര്‍മാണത്തിനിടെ ഷോക്കേറ്റ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ധൻബാദ്: ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്ക്‌ നിര്‍മാണത്തിനിടെ അഞ്ച് കരാര്‍ തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു.
ധൻബാദ് ഡിവിഷനിലെ കത്രാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ജാര്‍ഖോറിലാണ് സംഭവം. റെയില്‍വേ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നതിനിടെ 25,000 വാട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണം.
ഹൗറ – ന്യൂഡല്‍ഹി റെയില്‍ റൂട്ടിലെ ധന്‍ബാദ് ഗോമോയ്‌ക്ക് ഇടയിലുള്ള നിചിത്പൂര്‍ റെയില്‍ ഗേറ്റിലാണ് 25,000 വാള്‍ട്ട് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള റെയില്‍വേ ഗതാഗതം നിര്‍ത്തിവച്ചു.
വൈദ്യുതി കമ്ബിയില്‍ കുരുങ്ങി ചിലര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തൊഴിലാളികള്‍ ഇരുമ്ബിന്‍റെ വൈദ്യുതി തൂണ്‍ പിടിച്ച്‌ നില്‍ക്കുമ്ബോഴാണ് അപകടം. ഇതോടെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. ഇതില്‍ അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: