LocalNEWS

കൈപ്പുഴ ജയകുമാറിൻ്റെ ‘ഹൃദയകമലം’ പുസ്തകരൂപത്തിൽ പുറത്തിറങ്ങി

മാധ്യമ പ്രവർത്തകനും നോവലിസ്റ്റുമായ കൈപ്പുഴ ജയകുമാറിൻ്റെ നോവൽ ഹൃദയകമലം പുസ്തകരൂപത്തിൽ പുറത്തിറങ്ങി. എൻ.ബി.എസ്. ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൈപ്പുഴ ജയകുമാർ രചിച്ച ചന്ദനത്തൊട്ടിൽ, തന്ത്രം, ഡബിൾബെൽ, ഹൃദയകമലം എന്നീ നോവലുകൾ എൻ.ബി.എസ്. സ്റ്റാളുകളിൽ ലഭിക്കും.

കുങ്കുമം ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷനിൽ പ്രസിദ്ധീകരിച്ച ഊർമിളയുടെ രാജകുമാരനാണ് ജയകുമാറിൻ്റെ ആദ്യ നോവൽ. മംഗളം വാരികയിലൂടെ വായനക്കാരിലെത്തിയ മുന്നാഴി കനവാണ് ഒടുവിൽ പുറത്തുവന്ന നോവൽ. 17 നോവലും 20 ചെറുകഥകളും 200-ൽ അധികം ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനിലും നോവൽ എഴുതിയിട്ടുണ്ട്. കോട്ടയം കൈപ്പുഴ സ്വദേശിയായ അദ്ദേഹം മംഗളം ദിനപത്രത്തിൽ ചീഫ് സബ് എഡിറ്ററാണ്. ഭാര്യ -ശ്രീകല, മകൾ- ആര്യ.

Back to top button
error: