KeralaNEWS

മാഹിയിൽ നിന്നും മദ്യ കുപ്പികളുമായി വയനാട്ടിൽ എത്തിയ വനിതാ എസ്ഐ ഉൾപ്പടെയുള്ള പോലീസുകാരെ നാട്ടുകാർ എടുത്തിട്ടടിച്ചു

വയനാട്:ഡ്യൂട്ടി സമയത്ത് മാഹിയിൽ നിന്നും വാങ്ങിയ മദ്യക്കുപ്പി കളുമായി വയനാട്ടിലെ  റിസോട്ടിൽ എത്തി ബഹളം ഉണ്ടാക്കിയ പോലീസുകാരെ നാട്ടുകാർ എടുത്തിട്ട് അലക്കി.മാഹി പോലീസുകാരാണ്‌ ഡ്യൂട്ടി സമയത്ത് സ്വകാര്യ വാഹനത്തിൽ പോലീസ് സ്റ്റിക്കറും ഒട്ടിച്ച് ഉല്ലസിക്കാൻ വയനാട്ടിൽ എത്തിയത്.വനിതാ എസ് ഐ റീനക്ക് ഉൾപ്പെടെയാണ് അടികിട്ടിയത്.നാല് പുരുഷ പോലീസുകാർക്കൊപ്പമാണ് റീനയും റിസോർട്ടിലെത്തിയത്.സംഭവം വിവാദമായതോടെ
അച്ചടക്ക നടപടിയുടെ ഭാഗമായി റീനയെ പോണ്ടിച്ചേരിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.
 5 അംഗ മാഹി പോലീസ് സംഘം വയനാട്ടിലേക്ക് പോയപ്പോൾ ഒരു പോലീസുകാരനൊഴികെ ബാക്കി 4 ഉദ്യോഗസ്ഥരും ഓൺ ഡ്യൂട്ടിയിൽ ആയിരുന്നു.മദ്യം വിലകുറച്ചും സുലഭമായും കിട്ടുന്ന മാഹിയിൽ നിന്നും വയനാട്ടിലേക്ക് മദ്യ കുപ്പികളും ആയി ഇന്നോവാ കാറിൽ പോലീസ് സ്റ്റിക്കർ ഒട്ടിച്ചാണ് പോലീസ് സംഘം എത്തിയത്.
കെ എൽ 63 ഡി 3030 എന്ന നമ്പർ ഇന്നോവ കാർ തലശേരിയിൽ ആണ്‌ രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്.ഇൻഷുറൻസ് പോലും അടക്കാത്ത കാറിൽ നിയമം ലംഘിച്ചായിരുന്നു പോലിസ്  സംഘത്തിന്റെ യാത്ര.വയനാട്ടിലേക്ക് കേസ് അന്വേഷണം എന്ന് പറഞ്ഞ് ലീവിലുള്ള ഒരു പോലീസുകാരനും ഡ്യൂട്ടിയിലുള്ള 4 പേരും ചേർന്നാണ് പോയത്. മാഹി എസ് ഐ റീനയായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥ.
സുൽത്താൻ ബത്തേരിയിൽ എത്തിയ പോലീസുകാർ ‘പൂക്കോട്ടിൽ റസിഡൻസി’ എന്ന ഹോട്ടലിൽ മുറി എടുത്തു.മണിക്കൂറുകൾക്ക് ശേഷമാണ് എസ്ഐ റീന ഉൾപ്പടെയുള്ളവർ പുറത്ത് വന്നത്.എല്ലാവരും നന്നായി മദ്യപിച്ചിരുന്നു.തുടർന്ന് കാറിൽ കയറിയ ഇവരോട് ഹോട്ടലിലെ ജീവനക്കാരൻ മുറി വാടക 2500 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പോലീസുകാർ ആണെന്നും ഞങ്ങൾക്ക് ഫ്രീയാണെന്നും ഇവർ അറിയിച്ചതോടെ വാക്കേറ്റവും ബഹളവും ആയി.ഒടുവിൽ ഹോട്ടൽ ജീവനക്കാരും സമീപത്തെ മറ്റ് കച്ചവടക്കാരുമെല്ലാം ചേർന്ന് പോലീസുകാരെ എടുത്തിട്ട് ഇടിക്കുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ പോലീസുകാർക്കെതിരെ നടപടി എടുക്കാനും അന്വേഷണം നടത്താനും പോണ്ടിച്ചേരി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഉത്തരവിട്ടു.തുടർന്ന് മാഹി എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങുകയും എസ് ഐ റീനയേ സ്ഥലം മാറ്റുകയും ആയിരുന്നു. എസ്.ഐ റീനയെ പോണ്ടിച്ചേരി കോസ്റ്റൽ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.മാഹി കോസ്റ്റൽ സി ഐ  പി.എം മനോജിനാണ്‌ കേസിന്റെ തുടർന്നുള്ള അന്വേഷണ ചുമതല.

Back to top button
error: