തിരുവനന്തപുരം: ഓൺലൈൻ തകരാറിനെ തുടർന്ന് റെയിൽവേയുടെ തത്കാൽ ടിക്കറ്റ് ബുക്കിംഗ് തടസപ്പെട്ടു.
മെയ് 7നാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സാങ്കേതിക തടസ്സം വന്നത്.ഇതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി.
ലോഗിന്‍ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രമിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ തടസ്സം നേരിടുകയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിച്ചില്ല എന്നും യാത്രക്കാര്‍ പറയുന്നു.
അത്യാവശ്യ ട്രെയിന്‍ യാത്രയ്ക്കൊരുങ്ങുമ്ബോള്‍ ടിക്കറ്റ് കിട്ടാതെ വലയുന്നവരെ സഹായിക്കാന്‍ റെയില്‍വേതന്നെ ഒരുക്കിയ മാര്‍ഗമാണ് തത്കാൽ.ട്രെയില്‍ യാത്രതുടങ്ങുന്നതിന് ഒരു ദിവസം മുമ്ബാണ് തത്കാല്‍ റിസര്‍വേഷന്‍ സാധ്യമാകുക.
എസി ക്ലാസുകളുടെ തത്കാല്‍ ബുക്കിങ് ദിവസവും രാവിലെ 10 ന് ആണ് ആരംഭിക്കുക.നോണ്‍ എസി ക്ലാസുകളിലേക്കുള്ള ബുക്കിങ് രാവിലെ 11 നും ആരംഭിക്കും.ഓണ്‍ലൈനില്‍ സ്വന്തമായും റെയില്‍വേ സ്റ്റേഷനിലെത്തി കൗണ്ടറുകള്‍ വഴിയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.