തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ വനിതാ മജിസട്രേറ്റിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.രാത്രി മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയപ്പോഴായിരുന്നു സംഭവം.
മകന് വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്നും ജുവനൈല്‍ ഹോമിലാക്കണമെന്നും അമ്മയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയുമായിരുന്നു.
മജിസ്ട്രേറ്റിനോട് സംസാരിക്കുന്നതിനിടെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്തായിരുന്നു കുത്താന്‍ ശ്രമിച്ചത്.മജിസ്ട്രേറ്റ് ബഹളംവച്ചതോടെ പുറത്തായിരുന്ന പൊലീസ് ഓടിയെത്തി കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു.