ചെന്നൈ:ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 14ന് ഡി.എം.കെക്കെതിരെയും സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെയും അഴിമതി ആരോപണങ്ങളുന്നയിച്ച് ‘ഡി.എം.കെ ഫയലുകള്‍’ എന്ന പേരില്‍ അണ്ണാമലൈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
എന്നാൽ അണ്ണാമലൈ പുറത്തു വിട്ട ഫയലുകള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിൻ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നേരത്തെ സ്പോർട്സ് മന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും എംപിയായ കനിമൊഴിയും അണ്ണാമലൈ ക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.