ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണം കേന്ദ്രസർക്കാരുമായുള്ള ക്രൈസ്തവരുടെ അടുത്ത ബന്ധമാണെന്ന് ക്രൈസ്തവ സിനഡ് സമിതി.എന്നാൽ അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് ചില മാധ്യമങ്ങൾ പങ്ക് വയ്ക്കുന്നത്.
മണിപ്പൂരിൽ രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കലാപത്തെ ക്രിസ്ത്യൻ-ഹിന്ദു വർഗീയ കലാപമായി ചിത്രീകരിക്കാൻ ചിലർ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്.അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പടെയുള്ളവർ കേരളത്തിലെ ക്രൈസ്തവരുമായി നടത്തിയ ചർച്ചകൾ ചിലരെ വല്ലാതെ വിറളിപ്പിടിപ്പിച്ചിട്ടുണ്ടെന് നാണ് ഇതിൽനിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.മണിപ്പൂരിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം.അന്വേഷണ ഏജൻസികൾ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സമിതി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.വിശ്വാസികൾ വൈകാരികമായി പ്രതികരിക്കരുതെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
അതേസമയം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ബംഗളൂരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ ഹർജി നല്കി.