KeralaNEWS

തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ ബന്ധുക്കൾ രക്ഷപ്പെടുത്തി; ഒടുലവിൽ മധ്യവയസ്കൻ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

ആര്യനാട്: തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെടുത്തിയ മരപ്പണിക്കാരനായ മധ്യവയസ്കന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആര്യനാടാണ് സംഭവം. ആര്യനാട് വണ്ടയ്ക്കല്‍ തടത്തരികത്ത് പി സുരേഷ് എന്ന 49കാരനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമായിരുന്നു ആത്മഹത്യ. വീട്ടിലെ മുറിയുടെ ജനലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ച സുരേഷിനെ ബന്ധുക്കള്‍ മുണ്ട് അറുത്ത് നിലത്ത് ഇറക്കുകയായിരുന്നു. സുരേഷിന്‍റെ അമ്മയും സഹോദരിയുമായിരുന്നു മുണ്ട് അറുത്തത്. എന്നാല്‍ വൈകുന്നേരം ആറുമണിയോടെ ഇയാള്‍ അടുക്കളയില്‍ കയറി കഴുത്ത് അറുക്കുകയായിരുന്നു. മുറിവേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: