തിരുവനന്തപുരം:പ്രതിവാര ട്രെയിനായി തുടക്കമിട്ട് പിന്നീട് ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തിയിരുന്ന കന്യാകുമാരി-ദീബ്രുഗഡ് വിവേക് എക്സ്പ്രസ്സ്
ഇനി മുതൽ ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തും.
ശനി, ഞായർ, ചൊവ്വ, വ്യാഴം ദിവങ്ങളിൽ ദീബ്രുഗഡ് നിന്ന് (7/5/23മുതൽ)
ബുധൻ, വ്യാഴം, ശനി, തിങ്കൾ ദിസങ്ങളിൽ കന്യാകുമാരി നിന്ന് (11/5/23മുതൽ)
ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനമായ അസാമിലെ ദിബ്രുഗഢിനെ തമിഴ്നാട്ടിലെ കന്യാകുമാരിയു മായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് വിവേക് എക്സ്പ്രസ്സ്.എട്ട് സംസ്ഥാനങ്ങളിലൂടെ 74 മണിക്കൂർ 35 മിനുട്ട് കൊണ്ട് 4,218.6 കിലോമീറ്റർ സഞ്ചരിക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന യാത്രാതീവണ്ടി കൂടിയാണ്.
2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനായ ഇതിന് 2013-ൽ നടന്ന സ്വാമി വിവേകാനന്ദന്റെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് വിവേക് എക്സ്പ്രസ്സ് എന്ന പേര് നൽകിയത്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്,ഒറീസ, ജാർഖണ്ഡ്,ബീഹാർ,നാഗലാന്റ്, ബംഗാൾ, ആസാം എന്നിവിടങ്ങളിലായി മൊത്തം 58 സ്റ്റോപ്പുകളാണുള്ളത്.ട്രെയിനി ന്റെ നമ്പർ മാർച്ച് ഒമ്പതുമുതൽ 15905നുപകരം 22503 ആയിരിക്കും.