കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. വന്ദേഭാരതിൽ തിങ്കളാഴ്ച വിതരണം ചെയ്ത പൊറോട്ടയിലാണ് പുഴുവിനെ ലഭിച്ചത്.
കണ്ണൂരിൽനിന്ന് കാസർകോട്ടേക്കു പോയ യാത്രക്കാരനാണ് പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചത്.E1 കംപാർട്മെന്റിലാണു പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്.പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരൻ കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനു പരാതി നൽകി.