ലക്നോ: ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ബിഎസ്പി എംപി അഫ്സല് അന്‍സാരിക്ക് നാല് വര്‍ഷം തടവ്.ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതേ കേസില്‍ അഫ്സലിന്റെ സഹോദരനും മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവുശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ക്രിമിനല്‍ കേസില്‍ നാല് വര്‍ഷം തടവിനു ശിക്ഷിച്ചതോടെ അഫ്സല് അന്‍സാരി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും.പാര്‍ലമെന്റ് ചട്ടങ്ങള്‍പ്രകാരം രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട അംഗം അയോഗ്യനാക്കപ്പെടും.