വടകര: ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ പുതിയ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും പീഡിയാട്രിക് ഐസിയുവിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു.
മേജർ, മൈനർ ഓപ്പറേഷൻ തീയേറ്ററുകൾ,ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, സി ടി സ്കാൻ, യുഎസ് ജി സ്കാനിങ്, ഗൈനക്കോളജി ഒപി, വാർഡുകൾ, ഐസിയു, പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ എന്നിവയുൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മെച്ചപ്പെട്ടതും അത്യാധുനികവുമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഇതുകൂടാതെ ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവും കേന്ദ്രീകൃത ഓക്സിജൻ സംവിധാനമുള്ള 15 കിടക്കുകളോടു കൂടിയുള്ള കുട്ടികളുടെ വാർഡും സജ്ജമാക്കിയിട്ടുണ്ട്.പീഡിയാട് രിക് വാർഡിലേക്ക് ആവശ്യമായ 84.52 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇതിന് പുറമെ സജ്ജമാക്കിയിട്ടുണ്ട്.