CrimeNEWS

കോഴിക്കോട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവ ഗായഗന് പത്തു വർഷം കഠിന തടവും 3,75,000 രൂപ പിഴയും

കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവ ഗായഗന് പത്തു വർഷം കഠിന തടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് ( 30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഗായകനായ നിസാർ കുട്ടിയെ തന്‍റെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു പാട്ടു കേൾക്കാൻ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയെ കാറിൽ വെച്ചാണ് നിസാർ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: