LocalNEWS

അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം.പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്.

കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത വേഗതയിലെത്തിയ കാർ ‍ ഇരുവരുടെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.സംഭവത്തില്‍ കാര്‍ ഡ്രെെവര്‍ വടുതല കടവില്‍ ബോസ്കോ ഡിക്കോത്തയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയായിരുന്നു സംഭവം.

Back to top button
error: