NEWSWorld

ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ

കുവൈത്ത് സിറ്റി:ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്‌മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്.ഇവര്‍ ജോലി ചെയ്യുന്ന കമ്ബനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കോൺടാക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് വിവരം.
കുവൈത്തിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയ എണ്ണക്കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മലയാളികൾ നാലുപേരും മുംബൈ ആസ്ഥാനമായ കോൺട്രാക്ട് കമ്പനിയിലെ ജീവനക്കാരാണ്.

Back to top button
error: