NEWS

ഇടിമിന്നലുള്ളപ്പോള്‍ കുളിക്കരുത്, കാരണങ്ങള്‍

കുളിക്കുന്നത് വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ്. എന്നാൽ ഇടിമിന്നല്‍ ഉള്ളപ്പോള്‍ ഷവറിന് കീഴെയും മറ്റും കുളിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.
ശക്തമായ വൈദ്യുത പ്രവാഹത്തിന് ഇടിമിന്നൽ കാരണമാകുന്നു.ഇത് പലപ്പോഴും പൈപ്പുകളിലൂടെയും വെള്ളത്തിലൂടെയും നമ്മുടെ ശരീരത്തിലും പതിക്കാം.ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.വൈദ്യുതിയുടെ നല്ലൊരു ചാലകമാണ് വെള്ളം.

ഇടിമിന്നല്‍ ഉള്ളപ്പോൾ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല.കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്ബോള്‍ തന്നെ മല്‍സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ നിര്‍ത്തി വെച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വെക്കണം.

അതേപോലെ ഇടിമിന്നൽ ഉള്ളപ്പോൾ

കഴിവതും വൈദ്യുതോപകരണങ്ങൾ തൊടാതിരിക്കുന്നതാണ് നല്ലത്.ലാൻഡ് ഫോൺ, മറ്റ് വൈദ്യുതോപകരണങ്ങൾ എന്നിവയും ഇടിമിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കാൻ പാടുള്ളതല്ല.എന്നാൽ ഇടിമിന്നുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്.ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക.

 

Signature-ad

ഇടിമിന്നലില്‍ നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം.വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

Back to top button
error: