ജര്‍മ്മനിയില്‍ നിന്നും ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയിലെ അഞ്ച് പ്ലേസ്‍മെന്റ് ഓഫീസര്‍മാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് ക്യാമ്ബ് ചെയ്താണ് ഇന്റര്‍വ്യൂ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭാഷാപരിശീലനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ പരിശീലനം ജര്‍മ്മന്‍ ഭാഷാപഠന കേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റ്യൂട്ടിലെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലായി പുരോഗമിക്കുന്നു. പദ്ധതി പ്രകാരം ജര്‍മ്മന്‍ ഭാഷാ പഠനവും റിക്രൂട്ട്മെന്റും അടക്കമുള്ള മുഴുവന്‍ ചെലവുകളും സൗജന്യമാണ്.
നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍വിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക അറിയിച്ചു.
ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്ബറുകളിലും ബന്ധപ്പെടാം.