NEWSWorld

അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച്‌ അമേരിക്ക

കാബൂള്‍:  അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച്‌ അമേരിക്കൻ സൈന്യം. 2021ലെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളായിരുന്നു.

അന്നത്തെ സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരടക്കം 183 പേര്‍ കൊല്ലപ്പെട്ടിരുന്നു.താലിബാന്‍ ഭരണം പിടിച്ചെടുത്ത ഘട്ടത്തില്‍ രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്.അതേസമയം സംഭവം എവിടെവച്ചാണെന്നോ ‍ കൊല്ലപ്പെട്ട നേതാവിന്റെ പേരുവിവരങ്ങളോ യുഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.സംഭവം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: