LIFEMovie

ആദിത്യ കരികാലനും നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മിനിറ്റ് വീഡിയോ ​ഗാനം പുറത്തുവിട്ട് ‘പൊന്നിയന്‍ സെല്‍വന്‍ 2’ ടീം

ബിഗ് സ്ക്രീനിൽ മുൻപും ഒട്ടേറെ വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള മണി രത്നത്തിൻറെ ഡ്രീം പ്രോജക്റ്റ്. ഇന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങളുടെ നീണ്ട നിര.. പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം കഴിഞ്ഞ വർഷം എത്തുന്നതിന് മുൻപ് ചിത്രം നേടിയ പ്രീ റിലീസ് ഹൈപ്പിന് കാരണം ഇവയായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ചിത്രം എത്തിയതോടെ രണ്ടാം ഭാഗം വലിയ കാത്തിരിപ്പാണ് ഉയർത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികൾ ആവേശത്തോടെ സ്വീകരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിൻറെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.

ചിന്നഞ്ജിറു നിലവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഇലങ്കോ കൃഷ്ണൻ ആണ്. സംഗീതം എ ആർ റഹ്‍മാൻ. ഹരിചരൺ ആണ് പാടിയിരിക്കുന്നത്. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലനും ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനിക്കും ഇടയിലുള്ള കൗമാരകാലം മുതലുള്ള സവിശേഷബന്ധത്തെ ദൃശ്യവൽക്കരിക്കുന്ന ഗാനമാണിത്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. അഡ്വാൻസ് റിസർവേഷൻ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

Signature-ad

ചിത്രം 4ഡിഎക്സിലും റിലീസ് ചെയ്യും എന്നത് രണ്ടാം ഭാഗത്തിൻറെ മറ്റൊരു കൗതുകമാണ്. 3ഡിയേക്കാൾ മുകളിൽ തിയറ്റർ അനുഭവത്തിൻറെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾക്കനുസരിച്ച് കാറ്റ്, മഞ്ഞ്, സുഗന്ധം തുടങ്ങിയവയുടെയൊക്കെ നേരനുഭവങ്ങളും കാണിക്ക് പ്രദാനം ചെയ്യുന്നവയാണ് 4ഡിഎക്സ് തിയറ്ററുകൾ. 4ഡിഎക്സിൽ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും പൊന്നിയിൻ സെൽവൻ 2 ന് ഉണ്ട്. കേരളത്തിൽ നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും 4ഡിഎക്സ് തിയറ്ററുകൾ ഉണ്ട്. പൊന്നിയിൻ സെൽവൻ 1 ന് ഐ-മാക്സ് റിലീസ് ഉണ്ടായിരുന്നു.

Back to top button
error: