LIFEMovie

അവൾ ഒരു കൃത്യത്തിലാണ്… പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘മിസ്സിംഗ് ഗേള്‍’ റിലീസിന് തയ്യാറായി

പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’. ‘മിസ്സിംഗ് ഗേൾ’ ചിത്രത്തിൽ സഞ്ജു സോമനാഥും ആഷിക അശോകനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അബ്‍ദുൾ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിലാണ് ‘മിസ്സിംഗ് ഗേൾ’ പ്രദർശനത്തിന് എത്തുക.

മെയ് 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ചിത്രമാണ് ‘മിസ്സിംഗ് ഗേൾ’ എന്നാണ് റിപ്പോർട്ട്. ഷിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അബ്‍ദുൾ റഷീദിന്റെ സംവിധാനത്തിലുള്ള ‘മിസ്സിംഗ് ഗേളി’ന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് സച്ചിൻ സത്യ ആണ്.

Signature-ad

ഔസേപ്പച്ചൻ വാളക്കുഴി, ടി ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്നാണ് നിർമാണം. ഫൈൻ ഫിലിംസിന്റെ ബാനറിലാണ് ‘മിസ്സിംഗ് ഗേളി’ന്റെ നിർമാണം. വിശാൽ വിശ്വനാഥനും അഫ്‍സൽ കെ അസീസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സത്യജിത്ത് ആണ് ചിത്രത്തിന്റെ ഗാനരചന.

‘മിസ്സിംഗ് ഗേൾ’ ചിത്രം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന പ്രൊജക്റ്റാണ്. ജയഹരി കാവാലമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘മിസ്സിംഗ് ഗേൾ’ ചിത്രത്തിന്റ കലാസംവിധാനം ജയ് പി ഈശ്വറും ഉണ്ണി മണ്ണങ്ങോടും. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ വിശാൽ വിശ്വനാഥൻ. ‘മിസ്സിംഗ് ഗേൾ’ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ദാസു ദിപിൻ. പ്രൊഡക്ഷൻ കൺട്രോളർ എം വി ഫിബിൻ. മേക്കപ്പ് മഹേഷ് ബാലാജി, വിഎഫ്എക്സ് ഫ്രെയിംസ് ഫാക്ടറി, എസ്എഫ്എക്സ് ബിജു പൈനാടത്ത്, ഡിഐ ബിലാൽ, വാർത്ത പ്രചരണം പി ശിവപ്രസാദ്, ഡിസൈൻസ് കിഷോർ ബാബു പി.എസ് എന്നിവരാണ് ‘മിസ്സിംഗ് ഗേൾ’ എന്ന പുതിയ ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.

Back to top button
error: