LocalNEWS

അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്:അട്ടപ്പാടി തേക്കുപ്പനയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു.തേക്കുപ്പന ഊരിലെ ബപ്പയ്യന്‍ എന്ന രങ്കന്‍(67) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് കാടിനുള്ളിൽ കശുവണ്ടി പെറുക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആന ചവിട്ടി കൊലപ്പെടുത്തിയ രീതിയിൽ മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യന്‍.

Back to top button
error: