ബംഗളൂരു: അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ബംഗളൂരു-കൊച്ചുവേളി-ബംഗളൂരു റൂട്ടിൽ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.
ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 28 വരെ രണ്ടു മാസത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുക. ബംഗളൂരു, കെ.ആര്‍ പുരം, ബംഗാര്‍പേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06083) ചൊവ്വാഴ്ച വൈകീട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബംഗളൂരുവിലെത്തും. മേയ് 2, 9, 16, 23, 30, ജൂണ്‍ ആറ്, 13, 20, 25 എന്നീ തീയതികളിലും ഈ ട്രെയിന്‍ ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. ബംഗളൂരുവില്‍നിന്ന് ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെടുന്ന സ്പെഷല്‍ ട്രെയിന്‍ (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. മേയ് 3, 10, 17, 24, 31, ജൂണ്‍ 7, 14, 21, 28 തീയതികളിലും ബംഗളൂരുവില്‍നിന്ന് സര്‍വിസ് നടത്തും.