മംഗളൂരു: ബന്ദിപ്പുര് വനപാതയില്‍ കർണാടക ഹരിത ഫീസ് ഈടാക്കിത്തുടങ്ങി.ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട്- കൊല്ലഗല്‍ ദേശീയപാതയിലാണ് ഞായറാഴ്ച മുതല്‍ കർണാടക വനംവകുപ്പ് ഇരു വശത്തേക്കും പ്രവേശന ഫീസ് ഈടാക്കിയത്.
വനപാതയുടെ വികസനത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.ബന്ദിപ്പുര്‍ വനപാതയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളില്‍നിന്നും ഞായറാഴ്ച ഹരിത ഫീസ് ഈടാക്കിയിരുന്നു.വനപാതയിലെ വേഗ പരിധി 30 കിലോമീറ്ററാണെന്നും ടിക്കറ്റ് കൈപ്പറ്റി 50 മിനിറ്റിനകം എതിര്‍ഭാഗത്തെ ചെക്ക്പോസ്റ്റ് കടക്കണമെന്നും രസീതില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് ഇന്നലെ കേരള അതിര്‍ത്തിയില്‍ മുത്തങ്ങ പിന്നിട്ട് മൂലെഹോളെ ചെക്ക്പോസ്റ്റിലും ഗുണ്ടല്‍പേട്ട് ഭാഗത്തുനിന്നുള്ള ചെക്ക്പോസ്റ്റായ മദ്ദൂര്‍ ചെക്ക്പോസ്റ്റിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.
കര്‍ണാടക ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ക്കാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.