ഭോപ്പാല്‍: എട്ടാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളില്‍ പരശുരാമനെക്കുറിച്ചുള്ള കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്.
ഹിന്ദു പുരാണ പ്രകാരം വിഷ്ണുവിന്റെ അവതാരമായതിനാലാണ് പാഠഭാഗത്ത് ഉള്‍പ്പെടുത്തുന്നത്. സംസ്കൃതമോ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സ്കോളര്‍ഷിപ്പ് നല്‍കും. ബ്രാഹ്മിണ്‍ ക്ഷേമ ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോറിന് സമീപം ജനപാവില് ശ്രീ പരശുറാം ലോക് നിര്‍മിക്കുമെന്നും ശിവ്രാജ് സിങ് ചൗഹാന് പറഞ്ഞു.