വേപ്പണ്ണയുടെ മണം കേട്ടാൽ കൊതുക് പമ്പ കടക്കും. വേപ്പണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല,
കാപ്പിപ്പൊടി
കാപ്പിപ്പൊടി അൽപ്പമെടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകൾ വരില്ല.
ആര്യവേപ്പ്
ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാൽ കൊതുക് കടിക്കുന്നത് തടയാം.
പപ്പായ ഇല
പപ്പായ തണ്ടിൽ മെഴുക് ഇരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാർവകൾ ഉള്ള വെള്ളത്തിൽ ഒഴിച്ചാൽ അവ നശിക്കും.
കർപ്പൂരം
കർപ്പൂരം പുകച്ചാൽ കൊതുക് ഒരു പരിധിവരെ വീട്ടിൽ നിന്ന് മാറി നിൽക്കും.
തുളസി, റോസ്മേരി
വീടിന്റെ പരിസരത്ത്, തുളസി, റോസ്മേരി, വേപ്പ് തുടങ്ങിയ നട്ടാൽ കൊതുക് ശല്യത്തിൽ നിന്നും രക്ഷനേടാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്.