IndiaNEWS

അമിത് ഷായുടെ ബംഗളൂരുവിലെ റോഡ് ഷോ റദ്ദാക്കി

ബംഗളൂരു: അമിത് ഷായുടെ നേതൃത്വത്തിൽ ദേവനഹള്ളിയിലെ വിജയപുരയില്‍ നടത്താനിരുന്ന റോഡ് ഷോ ബിജെപി റദ്ദാക്കി.അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് റാലി റദ്ദാക്കിയത്
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമിത് ഷാ ദേവനഹള്ളിയിലെ റാലിക്കുശേഷം ബംഗളൂരുവിലേക്ക് തിരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് നേരെ ബംഗളൂരുവിലെ ഹോട്ടലിലേക്ക് തിരിച്ച അമിത് ഷാ കര്‍ണാടകയിലെ നേതാക്കളുമായി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സവാദിയും ബി.ജെ.പി വിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കേറ്റ തിരിച്ചടി പ്രതിരോധിക്കാനായിരുന്നു അമിത് ഷായുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചത്.

Back to top button
error: