KeralaNEWS

കൊച്ചി വാട്ടർമെട്രോ യാഥാർത്ഥ്യമാകുന്നു; ചൊവ്വാഴ്ച പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും

കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാവുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിൻ റൂട്ടിലാകും ആദ്യ സര്‍വീസ്. വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയല്‍ റണ്ണുകള്‍ കൊച്ചി കായലിൽ ആരംഭിച്ചിട്ടുണ്ട്.
മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒന്‍പത് ബോട്ടുകളാണ് സര്‍വീസ് നടത്തുക. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയില്‍ നിന്ന് ബോള്‍ഗാട്ടി, വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സര്‍വീസ്. ജര്‍മന്‍ വികസന ബാങ്കില്‍ നിന്നു വായ്പയെടുത്ത 747 കോടിരൂപയാണു പദ്ധതിക്കു ചെലവഴിച്ചത്. സംസ്ഥാന സര്‍ക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.

Back to top button
error: