HealthNEWS

മലം കറുത്ത നിറത്തിലാണോ പോകുന്നത്; സൂക്ഷിക്കുക

ൻകുടലിൽ മലദ്വാരത്തിലും അര്‍ബുദം ബാധിക്കുന്നതിന് പ്രത്യേക കാരണമില്ല. എന്നാല്‍, ഈ രോഗം വരാനുള്ള സാധ്യതകള്‍ താഴെപ്പറയുന്നവരില്‍ കൂടുതലായുണ്ട്. 50 വയസ്സിന് മുകളിലുള്ളവര്‍, പുരുഷന്മാര്‍, വന്‍കുടലിന്റെയും മലദ്വാരത്തിന്റെയും അകത്തെഭിത്തിയില്‍ സൂക്ഷ്മമായ മുഴകള്‍ ഉള്ളവര്‍, ഇത്തരം അര്‍ബുദത്തിന്റെ കുടുംബപാരമ്പര്യം ഉള്ളവര്‍, സംസ്‌കരിച്ച റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരിലും നാരടങ്ങിയ ഭക്ഷണം കുറവ് കഴിക്കുന്നവരിലും, വ്യായാമം ഇല്ലാത്തവരിലും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നവരിലും പുകവലിക്കാര്‍ക്കും, കുടല്‍സംബന്ധമായ രോഗം ഉള്ളവര്‍ക്കും.
ലക്ഷണങ്ങള്‍: ആദ്യഘട്ടത്തില്‍ പ്രത്യേക ലക്ഷണം ഉണ്ടാക്കണമെന്നില്ല. കൂടുതല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത് ക്യാന്‍സര്‍ കാരണം മലശോധനയ്ക്ക് തടസ്സം സംഭവിക്കുമ്പോഴും വ്രണങ്ങള്‍ ഉണ്ടാകുമ്പോഴുമാണ്.

മലത്തില്‍ രക്തം കാണുക, പ്രത്യേക കാരണമില്ലാതെ ദഹനപ്രക്രിയയിലും മലശോധനയിലും വ്യത്യാസം തോന്നുക, മലവിസര്‍ജനം നടത്തുമ്പോള്‍ വളരെ കുറഞ്ഞ വ്യാസത്തില്‍ മലം പുറത്തേക്കുവരിക, തുടര്‍ച്ചയായുള്ള വായുശല്യം, വേദന,മലത്തിന്റെ നിറവിത്യാസം തുടങ്ങിയ പൊതുവായുള്ള വയറിന്റെ അസ്വസ്ഥതകള്‍, ഇടയ്ക്കിടയ്ക്ക് മലശോധന നടത്തുന്നതിനുവേണ്ടിയുള്ള തോന്നല്‍, എന്നാല്‍ മലം പോകാതിരിക്കുന്ന അവസ്ഥ ഇതെല്ലാം അർബുദത്തിന്റെ സൂചനയാകാം.

എന്നാൽ ഇതെല്ലാം തന്നെ അർബുദത്തിന്റെ സൂചനയാകണമെന്നുമില്ല. കറുത്ത നിറത്തിലുള്ള മലം വിസര്‍ജിക്കുകയാണെങ്കില്‍ അത്  ദഹനനാളത്തിൽ നിന്നുള്ള രക്തസ്രാവം മൂലമായിരിക്കാം. പെപ്റ്റിക് അൾസർ, അന്നനാളത്തിലെ വെരിക്കീസ്, എന്‍എസ്എഐഡി പോലുള്ള മരുന്നുകൾ, എച്ച് പൈലോറി അണുബാധകൾ അങ്ങനെ പലതുമാകാം ഇതിന്റെ കാരണങ്ങള്‍. അയണ്‍ അടങ്ങിയ വസ്തുക്കള്‍ കഴിക്കുന്നതും മലത്തിന്റെ നിറം കറുപ്പാകാന്‍ കാരണമാകും.
അതിനാൽ ഇത്തരത്തിൽ ഏതെങ്കിലും ഒരു പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ്.

Back to top button
error: