KeralaNEWS

അമൃത സുരേഷിന്‍റെയും അഭിരാമി സുരേഷി​ന്റെയും പിതാവും ഓടക്കുഴല്‍ വാദകനുമായ പി.ആര്‍. സുരേഷ് അന്തരിച്ചു

കൊച്ചി: ഗായികമാരായ അമൃത സുരേഷിൻറെയും അഭിരാമി സുരേഷി​ന്റെയും പിതാവും ഓടക്കുഴൽ വാദകനുമായ പി.ആർ. സുരേഷ് (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ലൈലയാണ് ഭാര്യ. ചക്കരപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ബുധനാഴ്ച 11 മണി വരെ പൊതുദർശനം ഉണ്ടാവും. പച്ചാളം ശ്മശാനത്തിൽ വച്ചാണ് സംസ്കാരം.

പിതാവിൻറെ മരണ വിവരം അമൃത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ” എന്നാണ് അച്ഛൻ അടങ്ങുന്ന ഒരു കുടുംബചിത്രം പങ്കുവച്ചുകൊണ്ട് അമൃത കുറിച്ചത്. പ്രിയ ​ഗായികയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകർക്കും ഞെട്ടലായിരുന്നു. എപ്പോഴും ചുറുചുറുക്കോടെ കണ്ടിരുന്ന വ്യക്തിയായിരുന്നവല്ലോ പെട്ടന്ന് എന്ത് സംഭവിച്ചുവെന്നാണ് അമൃതയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. ഗായികയായും റിയാലിറ്റിഷോകളിലൂടേയുമാണ് അമൃത സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. അച്ഛനായിരുന്നു അമൃതയുടെ ഏറ്റവും വലിയ ശക്തി. കലയിലേക്ക് അമൃത വന്നതും അച്ഛന്റെ കൈ പിടിച്ചാണ്.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Signature-ad

Back to top button
error: