കുവി കുരച്ചു കാണിച്ചു,തന്റെ കളിക്കൂട്ടുകാരി പുഴയിലുണ്ടെന്ന്, കരളലിയിക്കുന്ന ജീവിതകഥ
വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതായിരുന്നില്ല കുവിയെന്ന നായയും, 2 വയസുകാരി, ധനുഷ്കയും തമിലുള്ള ബന്ധത്തിലെ ഇഴയടുപ്പം.പിച്ച വച്ച നാൾ മുതൽ ധനുവിൻ്റെ നിഴലായിരുന്നു കുവി.ആ കുഞ്ഞുകൈകളുടെ തലോടലിൻ്റെ സ്നേഹസ്പർശം കുവിക്ക് മറക്കാൻ ആകുമായിരുന്നില്ല.തൻ്റെ പ്രിയകൂട്ടുകാരി ഉരുൾപൊട്ടലിൽ ഒഴുകി അകന്നപ്പോൾ ,നോക്കി നിൽക്കാൻ ആകുമായിരുന്നില്ല കുവിക്ക്. ഉരുൾ പൊട്ടിയ സ്ഥലത്തും ,തൻ്റെ യജമാനത്തിയുടെ വീടിരുന്ന സ്ഥലത്തും കരഞ്ഞ് കൊണ്ട് അവളെ തേടി നടന്നു കുവി,രണ്ട് ദിവസം .കാണാതായതോടെ ധനുവിനെ തേടി കുവി കിലോമീറ്ററുകൾ താണ്ടി പുഴക്കരയിൽ എത്തി.പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിൽ തൻ്റെ കളിക്കുട്ടുകാരിയെ കണ്ടെത്തി അവൻ.അപ്പോഴും രക്ഷാ പ്രവർത്തകർ അവിടേക്ക് എത്തിയിരുന്നില്ല.. 8 ദിവസങ്ങൾക്കു ശേഷം രക്ഷാപ്രവർത്തകർ ഇവിടെ എത്തിയപ്പോൾ കുരച്ചു കൊണ് കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ക്കു കാട്ടിക്കൊടുത്തു.
കുഞ്ഞുവിരലുകളാല്‍ സ്നേഹം പകര്‍ന്ന കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം അറിയാതെ.
പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍’ ബാങ്കിന് താഴെയാണ് ധനുഷ്കയെ കുവി കണ്ടെത്തിയത്. .ഇതിന് താഴെ
പുഴയില്‍ നോക്കി നില്ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.
അച്ഛന് പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയേയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുവി യെന്ന നായയുടെ അതിരില്ലാത്ത സ്നേഹം നമുക്കു നൽകുന്നതും വലിയ പാoമാണ്.