സ്ത്രീകൾ അത്യാവശ്യത്തിന് കായികമായ പരിശീലനം നേടണമെന്നും ഇത് പ്രായോഗികമായി ഉപയോഗിക്കാനുള്ള മനസാന്നിധ്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ഉണ്ടാകണമെന്നും പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്നാൽ ഇത് എപ്പോഴും പ്രായോഗികമായി ഫലപ്രദമായി ചെയ്യാൻ സാധിക്കണമെന്നില്ല. എങ്കിൽപ്പോലും ഇതിലേക്കെല്ലാം സ്ത്രീകളെ ആകർഷിക്കുന്ന- അവർക്ക് മാതൃകയാകുന്ന പല സംഭവങ്ങളും നാം വാർത്തകളിലൂടെയും മറ്റും കാണാറുണ്ട്.
സമാനമായ രീതിയിൽ വൈറലാവുകയാണ് ഒരു യുവതിയുടെ ‘ഫൈറ്റ് വീഡിയോ’. തന്നെ കയ്യേറ്റം ചെയ്യാൻ വന്ന രണ്ട് പുരുഷന്മാരെ ഒറ്റയ്ക്ക് നിന്ന് അടിച്ചിടുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്. കാഴ്ചയിൽ ഇതൊരു ബാർ- റെസ്റ്റോറൻറാണ്. ഒഴിഞ്ഞ ധാരാളം ബിയർ ബോട്ടിലുകൾ മേശപ്പുറത്തിരിക്കുന്നത് കാണാം. ഈ മേശയ്ക്ക് ഇരുവശത്തുമായി ഇരുന്നിരുന്ന രണ്ട് പേർ വെയിറ്ററായ സ്ത്രീയോട് മോശമായി പെരുമാറുകയായിരുന്നു. ആദ്യം ഒരാൾ യുവതിയുടെ കയ്യിൽ കയറി പിടിക്കുന്നു. ഇവർ അത് തട്ടിമാറ്റാൻ ശ്രമിച്ചുവെങ്കിലും വീണ്ടും ഇദ്ദേഹം ഇവരെ പിടിക്കുകയാണ്. ഇതോടെ ഇവർ അയാളെ അടിച്ച് താഴെയിടുന്നു.
https://twitter.com/cctvidiots/status/1647219127118077953?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1647219127118077953%7Ctwgr%5Ea3eb13ed72a299eb99ea7cc46ac911c847ba790e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fcctvidiots%2Fstatus%2F1647219127118077953%3Fref_src%3Dtwsrc5Etfw
ഉടൻ തന്നെ അടുത്തയാളും ഇവരുടെ നേർക്ക് വരുന്നു. ഇയാളെയും യുവതി അടിച്ചോടിക്കുന്നു. ഇയാൾ അവിടെ കിടന്ന ഒരു കസേര വച്ചെല്ലാം യുവതിയെ എറിയുന്നുണ്ട്. എന്നാൽ എല്ലാ ആക്രമണങ്ങളെയും ഇവർ ഫലപ്രദമായി പ്രതിരോധിക്കുന്നു. സിസിടിവി ദൃശ്യത്തിലേത് പോലെയാണ് വീഡിയോ. എന്നാൽ സംഭവം മുൻകൂട്ടി പ്ലാൻ ചെയ്ത് പകർത്തിയ ഫൈറ്റാണെന്നാണ് മിക്കവരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുന്നത്. സിനിമാരംഗം പോലെ തോന്നിക്കുന്നുവെന്നും നിരവധി പേർ പറയുന്നു. എങ്കിലും സംഭവം ഏറെ ആവേശം തോന്നിപ്പിക്കുന്നതാണെന്നും സ്ത്രീകളെ കായികമായി മുന്നോട്ട് വരാൻ പ്രേരിപ്പിക്കുന്നതാണെന്നും ഏവരും പറയുന്നു.