IndiaNEWS

ഡല്‍ഹിയിലെ സൗജന്യ വൈദ്യുതി വിതരണം നിർത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൗജന്യ വൈദ്യുതി വിതരണം നാളെ മുതല്‍ ഇല്ല. വൈദ്യുതി സബ്സിഡി വെള്ളിയാഴ്ചയോടെ നിര്‍ത്തലാക്കുകയാണെന്ന് മന്ത്രി അതിഷി മര്‍ലേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടെ, വെള്ളിയാഴ്ചക്ക് ശേഷം ഡല്‍ഹില്‍ വൈദ്യുതി കമ്ബനികള്‍ നല്‍കുന്ന ബില്ലില്‍ സബ്സിഡി ഉണ്ടാവില്ല. ഡല്‍ഹിയില്‍ നല്‍കിയിരുന്ന തീര്‍ത്തും സൗജന്യമായി സീറോ ബില്‍ ലഭിച്ചിരുന്നവര്‍ക്കും 50 ശതമാനം ഇളവ് ലഭിച്ചിരുന്നവര്‍ക്കും ശനിയാഴ്ച മുതല്‍ ഉപയോഗിച്ച യൂനിറ്റുകളുടെ തുക കണക്കാക്കിയുള്ള ബില്ലാണ് നല്‍കുക.
പ്രതിമാസം 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയായിരുന്നു ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ നടപ്പാക്കിയിരുന്നത്.

Back to top button
error: