തിരുവനന്തപുരം:പെട്രോൾ ഡീസൽ വില കൂടിയിട്ടും, ഉത്സവ കാലങ്ങളിൽ എങ്ങനെയാണ് സർക്കാർ പച്ചക്കറികളുടെയും മറ്റും വില നിയന്ത്രിച്ചു നിർത്തിയത് എന്നായിരുന്നു ഇന്ന് പലരുടെയും ചോദ്യം.
രാവിലെ മുതൽ മാധ്യമങ്ങൾ ആഞ്ഞു ശ്രമിക്കുകയാണ് വില കൂടിയിട്ടുണ്ട് എന്നു സ്ഥാപിക്കാൻ.ആളുകൾ വിലക്കുറവാണെന്ന് പറയുമ്പോഴും ‘നമുക്കറിയാം എല്ലാത്തിനും തീവിലയാണെന്ന്’.24 ന്യൂസിന്റെ സംഭാവനയാണ്.
മറ്റെല്ലാ ഉത്സവസീസണുകളിലും എന്നപോലെ ഈ വിഷുക്കാലത്തും സർക്കാരിന്റെ സജീവ ഇടപെടൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മാർക്കറ്റുകളിൽ ദൃശ്യമാണ്.
പച്ചക്കറിയോ കറിപ്പൊടികളോ ചക്ക, ഏത്തക്കായ ഉപ്പേരികളോ പായസമോ അച്ചാറോ എന്ത് വേണമെങ്കിലും അവയെല്ലാം ഒരുക്കി നൽകി കേരളത്തിൽ 1,070 കുടുംബശ്രീ വിഷുച്ചന്തകൾ ഇന്ന് സജീവമാണ്.എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അതാത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് വിഷുച്ചന്തകളുടെ നടത്തിപ്പ്.
ഈ മാസം 12ന് ആരംഭിച്ച വിഷുച്ചന്തകൾ വഴി കുടുംബശ്രീ കര്‍ഷക സംഘങ്ങളുടെ ജൈവ പച്ചക്കറികളും സൂക്ഷ്മസംരംഭകരുടെ വിവിധ ഉത്പന്നങ്ങളും വിറ്റുവരുന്നുണ്ട്.
നാളെ വൈകിട്ട് വരെ കുടുംബശ്രീയുടെ ഈ വിഷുച്ചന്തകള്‍ പ്രവർത്തിക്കും.
സിപിഐഎമ്മും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിഷു ചന്തകൾ തുറന്നിട്ടുണ്ട്.പോരാത്തതിന് സപ്ലൈകോ യുടെ നേതൃത്വത്തിൽ വിഷു-റംസാൻ ഫെയർ വഴിയും വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്.