CrimeNEWS

കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മലപ്പുറം: ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് 957.2 ഗ്രാം സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്.

സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് നാല് മണിക്ക് പുറത്തിറങ്ങിയ ഉദയ് പ്രകാശിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Signature-ad

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു വയറിനകത്ത് ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും.

Back to top button
error: