LocalNEWS

തേനീച്ച ആക്രമണം;37 പേർ ചികിത്സ തേടി

റാന്നി: തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ 37 പേർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.വടശ്ശേരിക്കര ബാംഗ്ലാകടവ് പാലത്തിനു സമീപത്തുവച്ച് ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു തേനീച്ചയുടെ ആക്രമണം.
വടശേരിക്കര ഗവ.ന്യൂ യുപി സ്കൂൾ വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രക്കിടെയാണ് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് തേനീച്ചയുടെ കുത്തേറ്റത്.

വിവരമറിഞ്ഞ് പൊതു വിദ്യഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി, റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ,മുൻ റാന്നി എംഎൽഎ രാജു ഏബ്രഹാം തുടങ്ങിയവർ  ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
പാലത്തിന് താഴെ കൂടുകൂട്ടിയിരുന്ന തേനീച്ചകൾ ഇളകി ഘോഷയാത്രയിൽ പങ്കെടുത്തവരെ ആക്രമിക്കുകയായിരുന്നു.പ്രദേശവാസികൾ തീ കത്തിച്ചും മറ്റുമാണ് തേനീച്ചകളെ അകറ്റിയത്.തുടർന്ന് ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Back to top button
error: