LocalNEWS

ഏറ്റവും മികച്ച കടൽക്കാഴ്ചകളൊരുക്കി വലിയഴീക്കൽ ഗ്രാമം 

ടലും കായലും ഇണചേരുന്ന പൊഴിമുഖം.കുറുകേ കമാനമിട്ടപോലെ വലിയൊരു പാലം.ഇതാണ് വലിയഴീക്കൽ പാലം.രാത്രിയിൽ വഴിവിളക്കുകൾ മിഴിതുറക്കുന്നതോടെ പാലത്തിലെ കാഴ്ചകൾ ഒന്നുകൂടി മനോഹരമാകും.
 നേരെ കടലിലിറങ്ങി കുളിക്കാം.കായലിൽ കൂടി ബോട്ടിങ്ങ് നടത്താം‍ അല്‍പം മാറി ആയിരംതെങ്ങില്‍ പോയാല്‍ കണ്ടല്‍ക്കാട്ടിലൂടെ നടക്കാം.മീനുകളുടെ ലോകം,പക്ഷികളുടെ ലോകം, ഞണ്ടുകളുടെയും നീര്‍നായ്ക്കളുടെയും ലോകം.അതെ വലിയഴീക്കല്‍തീരം കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ തിളങ്ങുകയാണിപ്പോള്‍…….
പാലം കടന്ന് തീരദേശറോഡിലൂടെയുള്ള യാത്രയും രസമാണ്.തെങ്ങോലകള്‍ തണല്‍വിരിച്ച വഴി.ഒരുവശത്ത് കടലിന്റെ മൃദുലസംഗീതം.ഇവിടെ നിന്നാൽ അസ്തമയചാരുതയും ഉദയസൂര്യഭംഗിയും നുകരാം.മത്സ്യത്തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തിന് വില പറഞ്ഞ് നല്ലൊന്നാന്തരം പിടയ്ക്കുന്ന മീനുകൾ വാങ്ങാം.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ അറബിക്കടലിന്റെ തീരത്ത് 800 മീറ്റർ നീളമുള്ള ബീച്ചാണ് അഴീക്കൽ ബീച്ച്.കായലുകളുടെയും കടലിന്റെയും സംഗമം എന്നർത്ഥം വരുന്ന ആഴീ എന്ന മലയാള വാക്കിൽ നിന്നാണ് ബീച്ചിന് ഈ പേര് ലഭിച്ചത്.മത്സ്യബന്ധനവും ധാതുമണൽ ഖനനവുമാണ് ഇവിടുത്തെ രണ്ട് പ്രധാന തൊഴിലുകൾ.ഇപ്പോൾ നിരവധി ടൂറിസ്റ്റുകളുടെ ഇവിടെ സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്.
ആലപ്പുഴയിലെ ഏറ്റവും മികച്ച കടൽക്കാഴ്ചകളാണ് വലിയഴീക്കൽ ബീച്ച് നല്കുന്നത്.കാറ്റാടിമരങ്ങളും തെങ്ങിൻതോപ്പും നിറഞ്ഞു നിൽക്കുന്ന തീരമാണ് ഇവിടെയുള്ളത്. ഇവിടുത്തെ പാലവും പ്രസിദ്ധമാണ്. തെക്കൻ ഏഷ്യയിലെ ഏറ്റവും നീളമുള്ള ‘ബോ സ്ട്രിങ്’ ആർച്ച് പാലം ആണിത്. സാൻഫ്രാൻസിസ്കോ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ പെയിന്റിങ് മാതൃകയാക്കിയാണു വലിയഴീക്കൽ പാലത്തിന് നിറം നൽകിയിരിക്കുന്നത്. ജില്ലയിലെ ഏറ്റവും ഭംഗിയാർന്ന അസ്തമയ കാഴ്ച ഇവിടെ ആസ്വദിക്കാം.
അഞ്ചു വശങ്ങളോടു കൂടിയ ലൈറ്റ് ഹൗസാണ് വലിയഴീക്കലിൽ ഉള്ളത്. രുചിയേറിയ ഭക്ഷണമാണ് മറ്റൊരു പ്രത്യേകത.

Back to top button
error: