IndiaNEWS

വ്യാജമരുന്ന് നിർമ്മാണം;ഹിമാലയ മെഡിടെകിന്റെ ഉൾപ്പടെ 18 കമ്പനികളുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

ന്യൂഡൽഹി:ഹിമാലയം ഉൾപ്പെടെ18 ഫാർമ കമ്ബനികളുടെ ലൈസന്സ് റദ്ദാക്കി. വ്യാജ മരുന്ന് ഉല്പ്പാദിപ്പിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കണ്ട്രോളറാണ് നടപടി സ്വീകരിച്ചത്.
20 സംസ്ഥാനങ്ങളിലായി 76 കമ്പനികളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടിയെന്ന് ഡ്രഗ്സ് കണ്ട്രോളർ അധികൃതർ അറിയിച്ചു.
ഇതിന് പുറമെ 138 കമ്ബനികള്ക്കെതിരെയും നടപടി സ്വീകരിച്ചു. ഇതിൽ 70 കമ്ബനികൾ ഹിമാചൽ പ്രദേശിൽ നിന്നുള്ളതാണ്. ഉത്തരാഖണ്ഡില് നിന്നുള്ള 45 കമ്ബനികൾ, മധ്യപ്രദേശിലെ 23 കമ്ബനികൾ എന്നിങ്ങനെയാണ് നടപടി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെ കമ്ബനികൾ.
വ്യാജ മരുന്ന് നിർമ്മിച്ചതിനാണ് കമ്ബനികള്ക്കെതിരെ നടപടി.ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് ഈ‌ കമ്പനികളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഡെറാഡൂണിൽ രജിസ്റ്റർ ചെയ്ത ഹിമാലയ മെഡിടെകിന്റെ ലൈസൻസും സസ്പെന്ഡ് ചെയ്തവയിൽ ഉൾപ്പെടുന്നു.ഇവർക്ക് 12 മരുന്നുകൾ നിർമ്മിക്കുന്നതിന് നല്കിയിരുന്ന അനുമതി റദ്ദാക്കിയതായും അധികൃതർ അറിയിച്ചു.

Back to top button
error: