മാസ്ക് അടക്കം 11 ഇനങ്ങൾ, സർക്കാരിന്റെ ക്രിസ്മസ് കിറ്റിലെ ഇനങ്ങൾ ഇവയൊക്കെ ആണ്
സര്‍ക്കാരിൻ്റെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഡിസംബര്‍ മാസത്തെ വിതരണം വ്യാഴാഴ്ച മുതല്‍.ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്.
മാസ്ക് അടക്കം 11 ഇനമാണ് കിറ്റിലുണ്ടാവുക.
1. കടല- 500 ഗ്രാം,
2. പഞ്ചസാര – 500 ഗ്രാം,
3. നുറുക്ക് ഗോതമ്പ് – 1Kg,
4. വെളിച്ചെണ്ണ – 1/2 ലിറ്റര്‍,
5. മുളകുപൊടി – 250 ഗ്രാം,
6. ചെറുപയര്‍ – 500 ഗ്രാം,
7. തുവരപ്പരിപ്പ് – 250 ഗ്രാം,
8. തേയില – 250 ഗ്രാം,
9.ഉഴുന്ന് – 500 ഗ്രാം,
10. ഖദര്‍ മാസ്ക് – രണ്ട്,
11. തുണി സഞ്ചി – 1
എന്നിവയടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.
എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍കടകള്‍ വഴി കിറ്റ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചാക്കി നിശ്ചയിച്ചു.
നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും.നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും അഞ്ചുവരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
കോവിഡ് കാലപ്രതിസന്ധികൾ പരിഗണിച്ച് സംസ്ഥാന സർക്കാർ എല്ലാ കാർഡ് ഉടമകൾക്കും ഈ ഡിസംബർ മാസം വരെയാണ് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകുന്നത്.