IndiaNEWS

കൂടുതൽ സിം കാർഡുകൾ ഉണ്ടെങ്കില്‍ പിടിവീഴും 

ന്യൂഡൽഹി:രാജ്യത്ത് വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ നടക്കുന്ന തട്ടിപ്പുകള്‍ക്ക് പൂട്ടിടാൻ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഒരുങ്ങുന്നു.ഇതുപ്രകാരം ഒരാൾക്ക് കൈവശം വയ്ക്കാൻ പറ്റുന്ന സിം കാർഡുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്താനാണ് നീക്കം.നേരത്തെ ഇത് ഒൻപതായിരുന്നു.
തട്ടിപ്പുകള്‍ തടയുന്നതിനായി കെവൈസി മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.ഒരു തിരിച്ചറിയല്‍ രേഖയില്‍ നല്‍കുന്ന സിം കാര്‍ഡുകള്‍ 5 എണ്ണമായി കുറയ്ക്കുക, സിം കാര്‍ഡുകള്‍ നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താല്‍ പിഴയും തടവും വിധിക്കുക തുടങ്ങിയ പരിഷ്കരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
ഇന്ത്യയിലുടനീളം ടെലികോം അനലിറ്റിക്സ് ആരംഭിക്കാന്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പോര്‍ട്ടല്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് വരിക്കാരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും, കൂടുതല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും സഹായിക്കുന്നതാണ്. രണ്ട് മാസത്തിനുള്ളില്‍ ടെലികോം അനലറ്റിക്സ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

Back to top button
error: