തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പന്ത്രണ്ടായിരത്തിലധികം രൂപയാകും പുത്തലത്ത് ദിനേഷന് പ്രതിമാസ പെൻഷനായി ലഭിക്കുക. ആനുകൂല്യങ്ങൾ ഉൾപ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ് വർഷത്തോളമാണ് ദിനേശൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. പേഴ്സണൽ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിനേശൻ നൽകിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിൻറെ ഉത്തരവ്. 2016 ജൂൺ ഒന്നുമുതൽ 2022 ഏപ്രിൽ 19 വരെയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഒന്നേകാൽ ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളം. നിലവിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശൻ.
Related Articles
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; തോല്‍വിക്ക് പിന്നാലെ ചേലക്കര കോണ്‍ഗ്രസില്‍ തര്‍ക്കം
November 24, 2024
വടകര ഡീലിന്റെ തുടര്‍ച്ച, വാര്യര്‍ ആര്‍എസ്എസും യുഡിഎഫും തമ്മിലുള്ള പാലം; ആക്രമണം തുടര്‍ന്ന് ബാലന്
November 24, 2024
ചെയ്ത ജോലിക്ക് കൂലി ചോദിച്ചപ്പോള്‍ മോഷണക്കുറ്റമാരോപിച്ചു; സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്
November 24, 2024
Check Also
Close