KeralaNEWS

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാര വിവാദത്തിൽ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11 പേർക്കെതിരെയാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിൾ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പോലീസിൽ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല.തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
മുസ്ലിം വേഷധാരി ഭീകരവാദിയാകുന്നതും സൈന്യം അയാളെ കീഴടക്കുന്നതുമായിരുന്നു സ്വാഗതഗാനത്തിൽ ആവിഷ്കരിച്ചത്.

Back to top button
error: