മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നാണ് പേരെങ്കിലും മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംആർഡി ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) ആണ് ഫണ്ട് പ്രവർത്തിപ്പിക്കുന്നത്.തന്നെയു മല്ല ബാങ്ക് വഴി മാത്രമേ ഫണ്ട് കൈമാറ്റം ചെയ്യാനും സാധിക്കുകയുള്ളൂ.ഇനി ഫണ്ട് പ്രവർത്തിപ്പിക്കുന്നത് ധനകാര്യ സെക്രട്ടറിയാണെങ്കിലും, സിഎംഡിആർഎഫ് നിയന്ത്രിക്കുന്നത് റവന്യൂ (ഡിആർഎഫ്) വകുപ്പാണ്.
കൂടുതൽ വിവരങ്ങൾ
1-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നാണ് അറിയപ്പെടുന്നതെങ്കിലും ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ് ആണ്.
2-സംഭാവനകൾ ബാങ്ക് ഇടപാടുകൾക്ക് വിധേയവും രേഖയുള്ളതുമാണ്.
ആദായ നികുതി ഇളവിന് അർഹവുമാണ്..
3-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പൂർണ്ണമായും സി എജി ഓഡിറ്റിന് വിധേയമാണ്..
4-വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി ആർക്കു വേണമെങ്കിലും ഈ ഫണ്ടിന്റെ കണക്കുകൾ അന്വേക്ഷിക്കാവുന്നതാണ്.
ഇപ്പോഴത്തെ വിവാദം
കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും എതിരെ ലോകായുക്തയെ സമീപിച്ചത്.2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18 നാണ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്.
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് സ്വജനപക്ഷപാതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം.
സിഎംഡിആർഎഫിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ വകുപ്പിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി പണം പിൻവലിക്കാനോ കൈമാറാനോ കഴിയില്ല എന്നതാണ് വാസ്തവം.റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം മാത്രമേ ഇത് സാധ്യമാകൂ. സിഎംഡിആർ ഫണ്ടിൽ നിന്നും ഓരോ ശ്രേണിയ്ക്കും ഉദ്യോഗസ്ഥർക്കും ചെലവഴിക്കാവുന്ന തുകയുടെ അളവ് സർക്കാർ ഉത്തരവുകൾ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, റവന്യൂ സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ സെക്രട്ടറി, റവന്യൂ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അനുവദിക്കാവുന്ന തുക സർക്കാർ ഉത്തരവുകൾ പ്രകാരം നിയന്ത്രിച്ചിരിക്കുന്നു.അതിനും മുകളിൽ ചെലവഴിക്കണമെങ്കിൽ അത് മന്ത്രിസഭയ്ക്കേ സാധ്യമാവുകയുള്ളൂ.അതാണ് ഇവിടെ നടന്നിരിക്കുന്നതും.രണ്ട് മുൻ എംഎൽഎമാരുടേയും കുടുംബത്തിന്റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താണ് മന്ത്രിസഭ പ്രത്യേക തീരുമാനപ്രകാരം പണം അനുവദിച്ചിരിക്കുന്നത്.മുൻപ് മുസ്ലിം ലീഗ് നേതാവ് സി എച്ച് മൂഹമ്മദ് കോയയുടെ കുടുംബത്തിനും ഇത്തരത്തിൽ സഹായം നൽകിയിട്ടുണ്ട്.
ഇന്നലത്തെ തീരുമാനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്ന്നാ ണ് നടപടി.