FoodNEWS

ചൂടാണ്; തണ്ണിമത്തൻ വാരിവലിച്ചു കഴിക്കരുത്

വേനലിലെ പരവേശത്തിനും ദാഹം ശമിപ്പിക്കുന്നതിനും ഏറ്റവും അത്യുത്തമമാണ് തണ്ണിമത്തൻ.എന്നാൽ ഇവ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷവുമാണ്.ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍  തണ്ണിമത്തന്‍ അധികം കഴിക്കുന്നത് പ്രമേഹത്തിനിടവരുത്തും.

അമിതമായി മദ്യപിക്കുന്നവര്‍ മിതമായ അളവില്‍ മാത്രമെ തണ്ണിമത്തന്‍ കഴിക്കാവു എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.മദ്യം കഴിക്കുന്നവര്‍ തണ്ണിമത്തന്‍ അധികം കഴിക്കുന്നത് കരൾ ‍രോഗത്തിന്റെ സാധ്യത കൂട്ടും. മദ്യത്തിലെ ആള്‍ക്കഹോളും തണ്ണിമത്തനിലെ ലിസോപിനും കൂടുമ്പോളാണ് കരള്‍ രോഗം ഉണ്ടാകുന്നത്.

 

പൊട്ടാസ്യം കൂടുതല്‍ ഉള്ളതിനാല്‍ കിഡ്‌നി രോഗങ്ങളുള്ളവര്‍ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ.

Back to top button
error: