IndiaNEWS

ഫ്രീഡം ഫോണുമില്ല,കൊടുത്ത കാശുമില്ല !

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മേക്ക് ഇൻ  ഇന്ത്യ പദ്ധതി പ്രകാരം ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ഫോണിനായി ബുക്ക് ചെയ്തവർക്ക്  മുടക്കിയ  പൈസയുമില്ല,ഫോണുമില്ലാത്ത അവസ്ഥ!

2017-ലാണ് ഫ്രീഡം 251 എന്ന പേരിൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌മാർട്ട്‌ഫോൺ 251 രൂപയ്ക്ക് നൽകുമെന്ന പ്രഖ്യാപനമുണ്ടായത്.പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമായിരുന്നു ഇത്.തൊട്ടുപിന്നാലെ ഫോണിനായി 30,000-ത്തിലധികം പേരാണ് ബുക്കിംഗ് നടത്തിയത്.ഇവർ മിക്കവർക്കും  സ്മാർട്ട്‌ഫോണുകൾ ലഭിച്ചില്ല എന്നുമാത്രമല്ല പണവും കമ്പനി റീഫണ്ട് നൽകിയിട്ടില്ല.പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഫ്രീഡം 251 ഫോണിന് പിന്നിൽ പ്രവർത്തിച്ച മോഹിത് ഗോയലിനെ ഗ്രേറ്റർ നോയിഡയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.റിംഗിംഗ് ബെൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു കമ്പനി രൂപീകരിച്ച് 251 രൂപ പ്രമോഷണൽ വിലയിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കും എന്ന വാഗ്ദാനം നൽകി ജനങ്ങളിൽ നിന്നും ഇയാൾ പണം തട്ടുകയായിരുന്നു.
ദേശീയ, അന്തർദ്ദേശീയ സ്ഥാപനങ്ങളെ, ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇൻ ഇന്ത്യ.25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്.

Back to top button
error: