KeralaNEWS

18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനമായി നൽകി വർഗീസും അപ്പനും

തൃശൂർ: സേവാഭാരതിക്ക് 18 സെന്റ് ഭൂമി ദാനമായി നൽകി വയോധികനായ ചേറുവും മകൻ വർഗീസും.നാട്ടിലെ ജനങ്ങൾക്ക്  പ്രയോജനപ്പെടുന്ന തരത്തിൽ സേവാകേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യത്തോടെയാണ് തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശി 75 കാരനായ ചേറു അപ്പാപ്പനും മകൻ വർഗീസും തങ്ങളുടെ ഭൂമി സേവാഭാരതിക്ക് പതിച്ചു നൽകിയത്.
തുടർന്ന് കഴിഞ്ഞ ദിവസം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഭൂമി ദാനമായി നൽകുകയും ചെയ്തു.സേവാഭാരതിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ വിളിച്ച് ഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നെന്ന് ചൊവ്വന്നൂർ പഞ്ചായത്തിലെ അംഗം അജിത വിശാൽ പറഞ്ഞു നൽകുന്ന വസ്തുവിൽ എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ഒരു സേവന കേന്ദ്രം ആരംഭിക്കാനും ചേറു നിർദ്ദേശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചേറു അപ്പാപ്പനും മകൻ വർഗ്ഗീസും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി വസ്തു കൈമാറുകയായിരുന്നു.
വാഹനങ്ങളിൽ യാത്ര ചെയ്യാത്ത അപ്പച്ചൻ ഈ പ്രായത്തിലും കൃഷി ചെയ്യുമെന്നും രജിസ്ട്രേഷൻ ചെയ്യാൻ മൂന്ന് കിലോമീറ്റർ ദൂരം നടന്നാണ് വന്നതെന്നും അജിത വിശാൽ പറഞ്ഞു.വിറ്റാൽ അരക്കോടിക്ക്‌ മുകളിൽ കിട്ടുന്ന ഭൂമി സേവാഭാരതിക്ക്‌ സൗജന്യമായി രജിസ്റ്റർ ചെയ്ത്‌ തന്നിട്ട്‌ പുഞ്ചിരിയോടെ‌ ഒരു കുട പോലും ഇല്ലാതെ വെയിലത്തു കൂടി ആ മനുഷ്യൻ നടന്നു പോകുന്നതു‌ കണ്ട്‌ കണ്ണ്‌ നിറഞ്ഞുവെന്നും അവർ പറഞ്ഞു.ചേറു അപ്പാപ്പന്റെ മകൻ പി സി വർഗ്ഗീസ്‌  അധ്യാപകനും സാമൂഹിക പ്രവർത്തകനുമാണ്.

Back to top button
error: