അമ്പലപ്പുഴ: മകൻ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു.പുറക്കാട് കരൂർ തെക്കേയറ്റത്ത് വീട്ടിൽ മദനന്‍റെ ഭാര്യ ഇന്ദുലേഖ (54) ആണ് മരിച്ചത്.ഇവരുടെ
മകൻ നിധിൻ (32) ആത്മഹത്യ ചെയ്തിരുന്നു.
മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇതറിഞ്ഞ മാതാവ് ഇന്ദുലേഖക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.