NEWS
സി എം രവീന്ദ്രനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു
കോവിഡ് അനന്തര ചികില്‍സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു .ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയിരുന്നു .എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സി എം രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റ് ആയി .
നേരത്തെ ഇ ഡി ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോൾ തനിയ്ക്ക് കോവിഡ് ആണെന്ന് രവീന്ദ്രൻ ഇ ഡിയെ അറിയിച്ചിരുന്നു .രവീന്ദ്രന്റെ ആരോഗ്യനില പരിശോധിക്കാൻ ഇ ഡി തയ്യാറെടുക്കവെയാണ് രവീന്ദ്രൻ ആശുപത്രി വിട്ടത് .
ഇതിനിടെ വടകരയിലെ ചില കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടത്തി .സി എം രവീന്ദ്രന് ബിനാമി ഇടപാടുകൾ ഉണ്ടോ എന്ന് പരിശോധിക്കാനായിരുന്നു റെയ്ഡ് എന്നാണ് സൂചന .