NEWSWorld

കാസര്‍കോടിന് അഭിമാനം, അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പ്രസംഗിച്ച് 13 വയസുകാരൻ സാക്കിര്‍ ഇസുദ്ദീൻ

   ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ കാസര്‍കോട് സ്വദേശിയായ പ്രവാസി മലയാളി വിദ്യാര്‍ത്ഥി പങ്കെടുത്ത് പ്രസംഗിച്ചത് നാടിന് അഭിമാനമായി. കുമ്പള സ്വദേശി സാക്കിര്‍ ഇസുദ്ദീനാണ് ഈ അവസരം ലഭിച്ചത്.
ജിദ്ദയിലെ അമേരിക്കന്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സാക്കിര്‍ ഇസുദ്ദീന്‍ ജപ്പാനെയാണ് പ്രതിനിധാനം ചെയ്ത്. ‘സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതില്‍ വജ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു ഡിബേറ്റ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 13 വയസുകാരനായ സാക്കിര്‍ ഇസുദ്ദീന്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവസാന റൗണ്ട് മത്സരത്തില്‍ അവസരം ലഭിച്ച ആറു വിദ്യാര്‍ത്ഥികളില്‍ ഒരാളായത്.

പൗരപ്രമുഖനും വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകനും കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാനുമായ ഇസുദ്ദീന്‍ കുമ്പളയുടെ മകനാണ് സാക്കിര്‍ ഇസുദ്ദീന്‍. മറിയം ഇസുദ്ദീനാണ് മാതാവ്.

Back to top button
error: